ആലപ്പുഴ: പരിസ്ഥിതി സംരക്ഷണം ഭരണാധികാരികള്‍ക്ക് തമാശയായി മാറിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതിരപ്പള്ളിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം നിയമപ്രകാരം ആദിവാസികള്‍ക്കാണ്.
കേസ് ഹൈക്കോടതിയില്‍ നടക്കുകയാണ്. സങ്കല്‍പ്പത്തില്‍ നിന്ന് ജലവൈദ്യുതി പദ്ധതിയെ കുറിച്ച് സംസാരിക്കരുത്. അതിരപ്പള്ളിയില്‍ 163 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ തുനിയുന്നവര്‍ ചാലക്കുടി പുഴയില്‍ അതിനുള്ള വെള്ളമില്ലെന്നത് മനസ്സിലാക്കണം. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കാനം മാദ്ധ്യമങ്ങളോട് പറഞ്ഞു.
















