പുല്‍പ്പളളി: സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോളേജ് യൂണിയന് ചെയര്‍മാനടക്കം എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പുല്‍പ്പള്ളി പോലീസ് കേസ്സെടുത്തു. പുല്‍പ്പളളി എസ്എന്‍ കോളേജില്‍ ഫെബ്രുവരി 14ന് കോളേജ് ഡെ ആഘോഷത്തിനിടെ സ്റ്റേജിന് പിന്നില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മറ്റൊരു പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്തുവെന്നുമാണ് പരാതി.
പെണ്‍കുട്ടികള്‍ പരാതി രേഖാമൂലം പ്രിന്‍സിപ്പാളിനും പുല്‍പ്പളളി പോലീസിനും കൈമാറി. കോളേജിലെ എത്തിക്സ് കമ്മിറ്റിയും റാഗിംഗ് വിരുദ്ധ സ്ക്വാഡും പരാതി പരിശോധിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനും പോലീസ് വനിതാ സെല്ലിനും അന്വേഷണ റിപ്പോര്‍ട്ട് കൈമാറി.
പരാതി ലഭിച്ച് ആറ് ദിവസങ്ങള്‍ക്കുശേഷമാണ് വനിതാസെല്‍ അന്വേഷണത്തിന് എത്തിയത്. വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്നും പരാതിയുണ്ട്. സംഭവത്തെ തുടര്‍ന്ന് പത്ത് കുട്ടികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു.
















