തിരുവനന്തപുരം: മിത്രാനന്ദപുരം കുളം നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കാരണം സുപ്രീംകോടതിയുടെ കര്‍ശന നിര്ദ്ദേശനമുള്ളതു കൊണ്ടാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളത്തിന്റെ സമര്‍പ്പണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളം വൃത്തിയാക്കണമെന്ന ആവശ്യം ദീര്‍ഘനാളായുള്ളതാണ്. അന്നും പണവും ഭരണസംവിധാനവും ഉണ്ടായിരുന്നു. നവീകരണം അസാധ്യമെന്ന് വിശ്വാസിച്ചിരുന്നവര്ക്ക് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം സാധ്യമെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതസ്ഥരുടെ ആരാധനാലയത്തിന്റെ നിയന്ത്രണം വിശ്വാസികള്‍ക്ക് എന്നപോലെ ക്ഷേത്രങ്ങളുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കേണ്ടത് മതേതരത്വ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ശൃംഗേരി മഠാധിപതി ശങ്കരാചാര്യ വിധുശേഖര ഭാരതി സ്വാമി ചടങ്ങിനെ ആശീര്‍വദിച്ചു. പത്മനാഭസ്വാമിയുടെ നിധി ശേഖരത്തിന്റെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് മുന്നില്‍ പ്രചരിപ്പിച്ച് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്ഷിപ്പിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന് പറഞ്ഞു.വി.എസ്. ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മേയര്‍ വി.കെ. പ്രശാന്ത്, തന്ത്രി സതീഷ് നമ്പൂതിരി, ഭരണസമിതി ചെയര്മാന് കെ. ഹരിപാല്‍, രാജകുടുംബാഗം ആദിത്യ വര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: