ഇരിട്ടി: കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ പാതിരി ഫാ. റോബിന് വടക്കുംചേരി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ പത്തു പ്രതികളില്‍ മൂന്നു പ്രതികള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങി.
മൂന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് പേരാവൂര്‍ സി ഐ സുനില്‍കുമാറിന്റെ മുന്‍പാകെ ബുധനാഴ്ച രാവിലെ 6.30ഓടെ കീഴടങ്ങിയത്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസ്സിലെ 10 പ്രതികളില്‍ രണ്ടു പേരെയാണ് പിടികിട്ടാനുള്ളത്.
ആറും ഏഴും പ്രതികളായ വയനാട്, ഇരിട്ടിയിലെ കല്ലുമുട്ടി എന്നിവിടങ്ങളിലെ കോണ്‍വെന്റുകളിലെ സിസ്റ്റര്‍മാരായ ലിസ മറിയ, അനീറ്റ എന്നിവരാണ് ഇവര്‍. കേസെടുത്തത് മുതല്‍ ഒളിവില്‍ പോയ ഇവര്‍ രണ്ടുപേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: