തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണം അക്കാദമി പ്രസിഡന്റ് വൈശാഖന്‍ നിര്‍വഹിച്ചു.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ കാലഹരണപ്പെട്ട് സമൂഹം അന്ധവിശ്വാസങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് വൈശാഖന്‍ അഭിപ്രായപ്പെട്ടു. സംസ്‌കാരത്തിന് പകരം പരിഷ്‌കാരം വളരുന്ന നാടായി കേരളം മാറി. ഇതോടെ കുട്ടികളിലടക്കം സാഹിത്യ വാസനകള്‍ ഇല്ലാതായി മനസ് മലീമസപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വൈശാഖന്‍ വിതരണം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു.
നിര്‍വാഹക സമിതി അംഗം സുഭാഷ് ചന്ദ്രന്‍, അക്കാദമി അംഗങ്ങളായ ടി.ഡി.രാമകൃഷ്ണന്‍, നാരായന്‍,പുരസ്‌കാരജേതാക്കളായ ഇബ്രാഹിം വെങ്ങര, പി.എം.ഗിരീഷ്, അശ്വതി ശശികുമാര്‍, ശാന്തി ജയകുമാര്‍, ആര്‍.രാഘേഷ്, എസ്.ഡി.പി. നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: