കാണക്കാരി : സര്‍ക്കാര്‍ സ്കൂളിലെ ദളിത് വിദ്യാര്‍ത്ഥിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെതിരെ ജൂവനെല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കടപ്പൂര് പാറയില്‍ രാജുവിനെ (മത്തന്‍) പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്. ഇയാള്‍ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോഴാണ് അതിക്രമം ഉണ്ടായത്. വിദ്യാര്‍ഥിയുടെ കരച്ചില് കേട്ട് മറ്റ് കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: