കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാദ്ധ്യസ്ഥരായ പോലീസ് സേനയോടുള്ള വിശ്വാസം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. സിപിഎം ക്രിമിനലുകള്‍ പെട്രോള്‍ ഒഴിച്ച് തീകത്തിച്ച് ഒരു പാവപ്പെട്ട കുടുംബത്തെ ഇല്ലാതാക്കുവാന്‍ ശ്രമിച്ച കുമരകം അട്ടിപ്പീടിക പുത്തന്‍പുരയില്‍ പി.കെ.സേതുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി കേരളത്തിലെ പോലീസ് മാറിക്കഴിഞ്ഞു. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികളെപ്പോലും അനുവദിക്കുന്നില്ല. ജനാധിപത്യത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുകയാണ് സിപിഎം. ധിക്കാരത്തിന്റെയും ഭീഷണിയുടെയും സ്വരമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. ഇതിന് കൂട്ട്‌ചേര്‍ന്ന് പോലീസും പ്രവര്‍ത്തിക്കുന്നു. അരാജകത്വമാണ് നാട്ടിലെവിടെയും. ഗ്രാമപഞ്ചായത്തംഗത്തിന് പോലും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു. നിരന്തരം ഭീഷണികളെ നേരിടുന്ന സേതുവിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യവും പോലീസ് തള്ളിക്കളഞ്ഞു. സേതുവിന്റെ വീടിന് നേരെ അക്രമം ഉണ്ടാകുമെന്നുള്ള രഹസ്യാന്വേഷണ പോലീസിന്റെ മുന്നറിയിപ്പും അവഗണിച്ചു. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച രാത്രി സേതുവിന്റെ വീട് കത്തിക്കുവാന്‍ ശ്രമമുണ്ടായത്. ക്രിമിനലുകളെയും കൊള്ളക്കാരെയും നിലയ്‌ക്കുനിര്‍ത്തുവാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ ഭയാശങ്കയിലായ ജനങ്ങള്‍ തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറിമാരായ എം.വി.ഉണ്ണികൃഷ്ണന്‍, സി.എന്‍.സുഭാഷ്, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍, സെക്രട്ടറി അനീഷ്, കോട്ടയം നിയോജകമണ്ഡലം സെക്രട്ടറി വി.പി.മുകേഷ്, ജില്ലാ കമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്‍ എന്നിവരും സേതുവിന്റെ വീട് സന്ദര്‍ശിച്ചു.
















