ന്യൂദല്‍ഹി: ലണ്ടന്‍ ഭീകരാക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച ഇന്ത്യ. ഭീകരതയെ നേരിടുന്നതില്‍ ബ്രിട്ടന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ലണ്ടനിലെ ഭീകരാക്രമണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുന്നു. അവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് നമ്മുടെ മനസ്. മോദി ട്വീറ്റ് ചെയ്തു. വളരെ വിഷമം പിടിച്ച സമയമാണിത്. ഭീകരതെക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടനൊപ്പമാണ് ഇന്ത്യ. ട്വിറ്റര്‍ സന്ദേശത്തില്‍ മോദി പറയുന്നു.
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: