മെക്സിക്കോ സിറ്റി: മികച്ച ഫോം നിലനിര്‍ത്തുന്ന ഇന്ത്യയുടെ അങ്കുര്‍ മിറ്റല് ലോകകപ്പ് ഷൂട്ടിംഗില്‍ ലോകറെക്കോഡിനൊപ്പം എത്തിയ പ്രകടനത്തില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി.
ഓസ്ട്രേലിയയുടെ ജയിംസ് വില്ലറ്റിനെ പന്തളളിയാണ് അങ്കുര്‍ മിറ്റല് ഡബിള്‍ ട്രാപ്പില്‍ സ്വര്‍ണമണിഞ്ഞത്.75 പോയിന്റു നേടിയാണ് അങ്കൂര്‍ ഒന്നാം സ്ഥാനം നേടിയത്.വില്ലറ്റ് 73 പോയിന്റുമായി രണ്ടാം സ്ഥാനത്തത്തി.ചൈനയുടെ യിംഗ് ക്യൂവിനാണ് വെങ്കലം.
അങ്കുറിന് മധുരപ്രതികാരമായി ഈ വിജയം.ഡല്‍ഹിയില്‍ നടന്ന ലോകകപ്പ് ഷൂട്ടിംഗ് ഡബിള്‍ ട്രാപ്പില്‍ അങ്കുറിനെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തളളി വില്ലറ്റ സ്വര്‍ണം നേടിയിരുന്നു. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടത്തോടെയാണ് അങ്കുര്‍ ഫൈനലിന് അര്‍ഹത നേടിയത്.150 ല്‍ 138 പോയിന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് അങ്കുര്‍ ഫൈനിലിലേയ്്ക്ക് കടന്നത്.
വനിതകളുടെ സ്കീറ്റില്‍ ഇന്ത്യയുടെ രഷ്മി റാത്തോഡും പുരുഷ സ്കീറ്റില്‍ ഇന്ത്യയുടെ അംഗഡ് വീര്‍ സിംഗ് ബാജ്വ, അമരീന്ദര്‍ ചീമ എന്നീവരും ഇവിടെ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: