പത്തനാപുരം: വിവാഹ വാഗ്ദാനം നല്കി ഉപദ്രവിച്ച ശേഷം പോലീസുകാരന് കബളിപ്പിച്ചെന്ന പരാതിയുമായി യുവതി. കുണ്ടറ നല്ലില സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറിനെതിരെ പിടവൂര്‍ പഴഞ്ഞിക്കടവ് സ്വദേശിനിയാണ് കുന്നിക്കോട് പോലീസില്‍ പരാതി നല്‍കിയത്.
പൂനെയില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് അന്ന് ഫോട്ടോഗ്രാഫറായ ശ്രീകുമാര്‍ പ്രണയം നടിച്ച് അടുക്കുന്നത്. ഇടയ്ക്കിടെ പൂനെയില്‍ ഇയാള്‍ എത്താറുണ്ടായിരുന്നു. ഇയാളില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. ശ്രീകുമാറിന് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ട്. ഇയാള്‍ തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
















