പാലക്കാട്: കുട്ടികള്‍ക്കുനേരെയുള്ള അതിക്രമത്തിനെതിരെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയകൂട്ടായ്‌മയും സാംസ്‌ക്കാരിക സംഗമവും നടത്തി. പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് കാളിദാസ് പുതുമന, സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.പി. മുരളി, സോമന്‍ കുറുപ്പത്ത്, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ്, ജില്ലാ പ്രസിഡന്റ് വി.പി. വേണുഗോപാല മേനോന്‍, സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
















