കൊച്ചി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി ചാന്‍സലറായി തിരൂര്‍ സ്വദേശി ദിലീപ് കെ. നായര്‍ നിയമിതനായി. അരുണാചല്‍ പ്രദേശിലെ ആലോയിലെ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ ചാന്‍സലറായാണ് ഈ 38കാരനെ സംസ്ഥാന ഗവര്‍ണര്‍ റിട്ട. ലെഫ്. ജനറല്‍ നിര്‍ഭയ് ശര്‍മ്മ നിയമിച്ചിരിക്കുന്നത്.
തിരൂരിലെ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളേജിന്റെ ചീഫ് ടെക്നിക്കല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചുവരുന്ന ദിലീപ് കെ. നായര്‍ പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിന്റെ സ്ഥാപകനാണ്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ക്ക് പുറമേ പൂനെ, ബംഗളൂരു, ചെന്നൈ, ഭോപ്പാല്‍, ദല്‍ഹി എന്നിവിടങ്ങളില്‍ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ അദ്ദേഹത്തിന് 12 വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: