ന്യൂദല്‍ഹി: പാക് അധീന കശ്മീരിനെ പിടിച്ചെടുക്കണമെന്ന് യോഗഗുരു ബാബാ രാംദേവ്. മോത്തിഹരിയിലെ ഗാന്ധി മൈതാനില്‍ പതജ്ഞലി ഗ്രൂപ്പ് നടത്തിയ മൂന്നുദിവസത്തെ യോഗ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനില്‍നിന്നുള്ള എല്ലാ പ്രശ്നങ്ങളുടെയും വേരുകള്‍ പാക് അധീന കാഷ്മീരില്നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മസൂദ് അസ്ഹര്‍, ഹാഫിസ് സയിദ്, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ഭീകരരെ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്നവര്‍ക്കു മാത്രമല്ല സൈനികര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: