മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഇടപെടലിനെ തുടര്‍ന്ന് മതതീവ്രവാദ സംഘടനകളും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ടും(എന്‍ഡിഎഫ്) കുഞ്ഞാലിക്കുട്ടിയെ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും തയ്യാറായിട്ടില്ല. ജമാ അെത്ത ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും ഉപതെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ അത്യാവശ്യം വോട്ടുകളുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ പിന്മാറ്റം കുഞ്ഞാലിക്കുട്ടിയെ സഹായിക്കാനാണ്. ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന മുഴുവന്‍ സംഘടനകളെയും അവരുമായി അടുപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചത് സിപിഎം നേതാക്കളാണ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജനസമ്മതനല്ലാത്ത സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി നേരത്തെ തന്നെ സിപിഎം ലീഗിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വളാഞ്ചേരിയിലെ വ്യവസായിയുടെ വീട്ടില്‍ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും രഹസ്യകൂടികാഴ്ച നടത്തിയെന്ന ആരോപണത്തിന് കൂടുതല്‍ ശക്തിപകരുന്ന സംഭവവികാസങ്ങളാണ് മലപ്പുറത്ത് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: