തിരുവല്ല: ഭാരതത്തില്‍ നരേന്ദ്രമോദി നവംബര്‍ 8ന് തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിജയം ജലസ്വരാജിനും ഉണ്ടാകുമെന്ന് സ്വതന്ത്ര സുറിയാനിസഭ കൊടുങ്ങല്ലൂര്‍ ഭദ്രാസനാധിപന്‍ തോമസ്മാര്‍ ഒസ്താത്തിയോസ്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് വേണ്ടി കേന്ദ്രം തുടക്കമിട്ട സാമ്പത്തിക നടപടി പ്രശംസനീയമാണ്. അതിനാല്‍ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനമാണ് നവംബര്‍ 8 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നദി അമ്മയാണ്, അതിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് അമ്മയെ ഉപദ്രവിക്കുന്നതിന് തുല്യമായ പാപമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഭാരതീയ ജനതാപാര്‍ട്ടി ഏറ്റെടുത്തിരിക്കുന്ന പോരാട്ടത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.
















