കോഴിക്കോട്: ജന്മഭൂമി സംഘടിപ്പിക്കുന്ന ഗ്രേറ്റര്‍ മലബാര്‍ ഇക്കണോമിക് ഫോറം-2017 ഇന്ന് നടക്കും. കോഴിക്കോട് ദ ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന ഫോറത്തില്‍ ”കറന്‍സി നിരോധനാനന്തര ഭാരതം; സാമ്പത്തിക പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍” എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും.
രാവിലെ 10 ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള് ഉദ്ഘാടനം നിര്‍വഹിക്കും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. യുഎല്‍സിസി പ്രസിഡന്റ് രമേശന് പാലേരി, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്മാന് സി.എന്‍. വിജയകൃഷ്ണന്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി നിത്യാനന്ദ കമ്മത്ത്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് (ഇന്ത്യ ഓപ്പറേഷന്‍സ്) എംഡി ഒ. ആഷര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, മലബാര്‍ ഹോസ്പിറ്റല്‍സ് എംഡി ഡോ. പി.എ. ലളിത, ആസ്റ്റര്‍ മിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു. ബഷീര്‍, സ്റ്റോറീസ് എംഡി അബ്ദുള്‍ നസീര്‍, പാരഗണ്‍ ഗ്രൂപ്പ് ഹോട്ടല്‍സ് ഉടമ സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കെപിഎംജി ഡയറക്ടര്‍ ജി. ജയ്കൃഷ്ണന്, കെപിബി നിധി ലിമിറ്റഡ് എംഡി ടി.എസ്. ജഗദീശന് എന്നിവര്‍ സംസാരിക്കും. ഇന്‍ക്ലൂസീവ് ഇന്ത്യ ഇക്കണോമിക് ഫോറം-2017 ന്റെ പ്രാരംഭ ചര്‍ച്ചകളും ഫോറത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: