വടകര: സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവള്ളൂരില്‍ മുസ്ലീംലീഗ് ഓഫീസിന് സിപിഎം സംഘം കത്തിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലിസ് ഗ്രനേഡ് പ്രയോഗിച്ചു. ഇന്നലെ രാത്രി 7മണിയോടെയാണ് സംഭവം. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തോടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് ഓഫീസില്‍ കയറി പെട്രോള്‍ ബോംബെറിയുകയായിരുന്നു.
ഓഫീസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. വടകര നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും അപ്പോഴേക്കും ഓഫീസ് കത്തിയമര്‍ന്നു. സമാധാന തീരുമാനങ്ങളെടുത്ത് മഷിയുണങ്ങുംമുമ്പാണ് ലീഗ് ഓഫീസ് കത്തിച്ചത്. ഓഫീസിന് കാവല്‍ നിന്ന പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് സിപിഎം അക്രമം. പോലീസ് ഒത്താശയോടെ സിപിഎം അഴിഞ്ഞാടുകായാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. വള്ളിയാട്, തിരുവള്ളൂര്‍, തോടന്നൂര്‍ എന്നിവിടങ്ങളില്‍ പോലീസിനെ ഉപയോഗിച്ചുകൊണ്ട് തേര്‍വാഴ്ച നടത്തുകയാണെന്ന് ബിജെപി, യുഡിഎഫ് സംഘടനകള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: