ഗുരുവായൂര്‍: ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീ സുരക്ഷയെ കൂടുതല്‍ അപകടത്തിലാക്കുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ നാട്ടില്‍ മുഴുവനും മദ്യമൊഴുക്കി ഇതെങ്ങനെ നടപ്പിലാക്കുമെന്ന് മനസ്സിലാവുന്നില്ല.
സാധാരണ ജനങ്ങളുടേയും സ്ത്രീകളുടേയും വോട്ട് വാങ്ങി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇക്കൂട്ടരെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ ഊറ്റം കൊള്ളുന്നവര്‍ ഗുരുവിനെ നിന്ദിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ ചേര്‍ന്ന യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമന്, ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, വര്‍ക്കിങ് പ്രസിഡന്റ് പി. സൗദാമിനി, പി.കെ. വത്സമ്മ, ഡോ. വിജയകുമാരി, തിലകം സത്യനേശന്, സംഗീത രമേശ്, ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി. ഹരിദാസ്, സി. ബാബു, എ. ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: