ചെന്നൈ: എന്‍ഡിടിവിക്കെതിരായ അന്വേഷണം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നവരാണ് ഈ ചാനലിനെ പിന്തുണയ്‌ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചാനലിലെ സ്ഥാപകര്‍ക്കെതിരായ സിബിഐ റെയ്ഡില്‍ പ്രതിഷേധിക്കുന്നവര്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ഇവര്‍ ഒരു കാര്യം ഓര്‍ക്കണം. 2011-12 ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് എന്‍ഡിടിവിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇക്കാര്യം സിബിഐ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റെയ്ഡിനിടെ സിബിഐ ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയുടെ ഓഫീസിലും ന്യൂസ് റൂമിലും പ്രവേശിച്ചിട്ടില്ല. സ്ഥാപകരില്‍ നിന്ന് ചിലകാര്യങ്ങള്‍ അറിയാനുണ്ട്. അതിന് അവര്‍ ഉത്തരം പറയണമെന്ന് മന്ത്രി വ്യക്തമാക്കി.
















