എരുമേലി: മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷം ശ്രീനിപുരം നിവാസികളുടെ തണ്ടപ്പേര് റജിസ്റ്ററില്‍ വീട്ടുപേര് ചേര്‍ക്കുന്ന നടപടികള്‍ റവന്യൂവിഭാഗം ആരംഭിച്ചു. 1984ല്‍ ആണ് ശ്രീനിപുരത്ത് ആളുകളെ പുനരധിവസിപ്പിച്ചത്. ഓരോ കുടുംബത്തിനും മൂന്നും നാലും സെന്റ് വീതം സ്ഥലവും അനുവദിച്ചിരുന്നു.
എന്നാല്‍ പട്ടയം നല്കിയപ്പോള് ഇവരുടെ റവന്യൂരേഖകളില്‍ വീട്ടുപേര് ചേര്‍ത്തിരുന്നില്ല. കരം അടച്ച രസീതില്‍ ആളിന്റെ പേരിനൊപ്പം പ്ലോട്ട് നമ്പര്‍ മാത്രമാണ് ചേര്‍ത്തിരുന്നത്. ഇതുമൂലം കോടതിയില്‍ കരം അടച്ച രസീത് ഹാജരാക്കുന്നതിനു കഴിഞ്ഞിരുന്നില്ല. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും കരം അടച്ച രസീത് അസാധുവായി പരിഗണിക്കപ്പെട്ടിരുന്നു. പ്രശ്നം സംബന്ധിച്ചു പലതവണ നാട്ടുകാര്‍ റവന്യൂവില്‍ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. കലക്ടറുടെ ജനകീയം-2017 പദ്ധതിയില്‍ സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് കരം അടച്ച രസീതില്‍ വീട്ടുപേര് ചേര്‍ക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: