പത്തനംതിട്ട: സീതത്തോട് ആങ്ങമൂഴി കുട്ടവഞ്ചി സവാരി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഒരു കിലോമീറ്ററോളം ദൂരത്തിലാണ് സവാരി. ഇതിനായി 15 കുട്ടവഞ്ചികളാണ് ക്രമീകരിച്ചിരിക്കുന്നത്. സവാരിയുടെ പൂര്‍ണ നിയന്ത്രണം പഞ്ചായത്തിനാണ്. ഒരു കുട്ടവഞ്ചിയില്‍ നാലു പേര്‍ക്ക് സഞ്ചരിക്കാം. 400 രൂപയാണ് നിരക്ക്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സഞ്ചാരികള്‍ ലൈഫ് ജാക്കറ്റുകള്‍ ഉറപ്പായി ധരിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: