കൊച്ചി: സിപിഎം അക്രമണത്തിന്റെ ഉത്തരവാദിത്തം യെച്ചൂരിക്കെന്ന് കുമ്മനം. അക്രമങ്ങൾക്ക് എല്ലാ സഹായവും പോലീസ് നൽകുകയാണെന്നും കുമ്മനം പത്രസമ്മേളനത്തിൽ പറഞ്ഞു.
സിപിഎം അക്രമികളെ സർക്കാർ നിലയ്‌ക്ക് നിർത്തണം. ഫസൽ വധക്കേസിൽ യുക്തിക്ക് നിരക്കാത്ത വാദങ്ങളാണ് പോലീസ് നിരത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ മറവിൽ രാഷ്‌ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയാണ് സി പി എം പദ്ധതിയെന്ന് കുമ്മനം കൂട്ടിച്ചേർത്തു.
















