ദുബായ്: സൗദി അറേബ്യയോട് യുദ്ധം പ്രഖ്യാപിച്ച് ഐഎസ് ഭീകരർ രംഗത്തെത്തി. ടെഹ്‌റാനിൽ 17 പേർ കൊല്ലപ്പെടാനിട വരുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം സൗദി അറേബ്യയിൽ ആക്രമണം നടത്താൻ ഐഎസ് തീരുമാനിച്ചതായി ‘സൈറ്റ് ഇന്റലിജൻസ്’ നിരീക്ഷണ സംഘം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടെഹ്‌റാന്‍ ആക്രമണത്തിനു തൊട്ടുമുന്‍പാണ് മുഖംമൂടി ധരിച്ച അഞ്ച് ഐ.എസ് ഭീകരര്‍ നടത്തുന്ന ഭീഷണി സന്ദേശം വെബ്‌സൈറ്റില്‍ വന്നത്. ഇറാനിലെ ഷിയാ മുസ്ലീംകളെയും സൗദി അറേബ്യന്‍ സര്‍ക്കാരിനേയുമാണ് ഭീകരര്‍ ഭീഷണിപ്പെടുത്തുന്നത്. ‘നിങ്ങളുടെ ഊഴം വരും’ എന്ന് വീഡിയോയില്‍ പറയുന്നു.
‘അള്ളാഹു അനുവദിക്കുന്നു, ഇറാനിലെ ആദ്യ ജിഹാദ് ആയിരിക്കുമിത്, സഹോദരങ്ങളായ മുസ്ലീങ്ങളോട് ഞങ്ങളെ അനുകൂലിക്കണമെന്ന് ആവശ്യപ്പെടുന്നു. ആളിക്കത്തിയ തീ കെടുത്താന്‍ കഴിയില്ല. അള്ളാഹു അനുവദിച്ചിരിക്കുന്നു.” എന്ന് ഒരു ഭീകരര്‍ പറയുന്നുണ്ട്. തുടര്‍ന്ന് സൗദിക്കെതിരായ ഭീഷണിയാണ്. ‘ഇറാനു ശേഷം, നിങ്ങളുടെ ഊഴമാണെന്ന് അറിയുക.
നിങ്ങളുടെ രാജ്യത്ത് കടന്ന് നിങ്ങള്‍ക്കെതിരെ ആക്രമണം നടത്തും. ഞങ്ങള്‍ ആരുടേയും ഏജന്റല്ല. ഞങ്ങള്‍ അള്ളാഹുവിനെയും അദ്ദേഹത്തിന്റെ ദൂതനെയും അനുസരിക്കുന്നു. മതത്തിന്റെ ക്ഷേമത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഇറാനോ അറേബ്യന്‍ ഉപദ്വീപിനോ വേണ്ടിയല്ലെന്നും’ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
നേരത്തെ ഐഎസ് സിറിയയിലും ഇറാഖിലുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. എന്നാൽ സൗദി സുരക്ഷാ സേനയുടെ ആക്രമണത്തിൽ പല പ്രദേശങ്ങളിൽ നിന്നും ഐഎസിന് പിൻവാങ്ങേണ്ടി വന്നു. തങ്ങൾക്ക് തടസ്സമാകുന്ന സൗദിയെ കീഴ്പ്പെടുത്താണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഐഎസ് ആക്രമണ പദ്ധതികൾ മെനയുന്നത്.
അതേ സമയം സൗദി അറേബ്യയിലെ യുഎസ് എംബസി യുഎസ് പൗരന്മാർക്കായി സുരക്ഷാ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
















