വാഴയൂര്‍: കാരാടുള്ള ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി ഓഫീസ് അഗ്നിക്കിരയാക്കി. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
ഓഫീസിന്റെ ജനലിലൂടെ തീ എറിയുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. മുമ്പ് നിരവധി തവണ ഈ ഓഫീസിന് നേരെ സിപിഎം ആക്രമണം ഉണ്ടായിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാരാട് ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ദിനേശന്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജീഷ് പുളിക്കല്‍, പ്രമോദ്, ഷിബു അനന്തായൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: