തിരുവനന്തപുരം: കെ എം മാണിക്കെതിരെ വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗത്തിന്റെ ഉള്ളടക്കത്തോട് കോണ്‍ഗ്രസിനു യോജിപ്പില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം. എം. ഹസന്‍. മുഖപ്രസംഗത്തില്‍ ഖേദം പ്രകടിപ്പികുന്നുവെന്നും ഹസന്‍ പറഞ്ഞു.
‘മാണിയെന്ന മാരണം’ എന്ന തലക്കെട്ടോടെ നല്‍കിയ മുഖപ്രസംഗത്തില്‍ മാണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് വീക്ഷണം നടത്തിയത്. യുഡിഎഫിന്റെ വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നും അതിന്റെ പേരില്‍ ഇനി കാത്തിരിക്കേണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
















