പാനൂര്‍: തന്റെ സഹപ്രവര്‍ത്തകരുടെ ജീവനു ഭീഷണിയുളളപ്പോള്‍ തനിക്ക് മാത്രം രക്ഷ വേണ്ടെന്ന് പറഞ്ഞ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ പ്രവര്‍ത്തകര്‍ക്കു വേണ്ടി ജീവാഹുതി ചെയ്ത ആദര്‍ശ ശാലിയായിരുന്നുവെന്ന് പി.പി.മുകുന്ദന്‍. സ്വര്‍ഗീയ കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി മന്ദിരം ഉദ്ഘാടനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഭാരത മാതാവിനായി ജീവന്‍ ഹോമിച്ചവരാണ് വീരബലിദാനികള്‍. രാജ്യസ്‌നേഹത്താല്‍ മക്കളെ സൈന്യത്തില്‍ അയക്കുന്ന അമ്മമാരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അവര്‍ ഏവര്‍ക്കും അനുകരണീയ മാതൃകയാണ്. ഇവിടെ സംഘപ്രവര്‍ത്തനത്തിന് മക്കളെ അയക്കുന്ന അമ്മമ്മാരും വിഭിന്നമല്ല. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണ എല്ലാവരുടെയും ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ കര്‍മ്മ മണ്ഢലത്തില്‍ ഊര്‍ജ്ജദായകമാണെന്നും പി.പി.മുകുന്ദന്‍ പറഞ്ഞു.
















