ദുബായ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഖത്തറുമായി ബന്ധമുള്ളതും തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതുമായ വ്യക്തികളുടയെും സ്ഥാപനങ്ങളുടെയും പട്ടിക അറബ് രാഷ്ട്രങ്ങള്‍ പുറത്തുവിട്ടു. മുന്‍ ആഭ്യന്തര മന്ത്രിയും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ യൂസഫ് അല്‍ ഖറദാവി ഉള്‍പ്പെടെ അന്‍പതോളം പേരാണ് പട്ടികയിലുള്ളത്.
ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനകള്‍, പ്രമുഖ വ്യവസായികള്‍, മുന്‍ ആഭ്യന്തരമന്ത്രി, രാജകുടുംബാംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. മൂന്ന് കുവൈത്ത് പൗരന്മാരും ആറ് ബഹ്റൈന്‍ സ്വദേശികളും 26 ഈജിപത് പൗരന്മാരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് ഖത്തര്‍ വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി പറഞ്ഞു. രാജ്യത്തിന്റെ വിദേശ നയം സംബന്ധിച്ച് സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങള്‍ക്കും വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തി. നേരത്തെ ഖത്തര്‍ എയര്‍ലൈന്‍സിന് മാത്രമായിരുന്ന വിലക്കാണ് മറ്റ് കമ്പനികള്‍ക്കും കൂടി ബാധമാക്കിയിരിക്കുന്നത്. ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന് വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും.
















