നിലമ്പൂര്‍: നിരന്തരമായി ബാറ്ററികള്‍ മോഷടിക്കപ്പെടുന്നതിനാല് നിലമ്പൂര്‍ നഗരസഭയിലെ സോളാര്‍ വഴിവിളക്കുകള്‍ നോക്കുകുത്തിയാകുന്നു.
കോടതിപ്പടി മുതല്‍ വെളിയംതോടുവരെയുള്ള ഏഴുകിലോമീറ്റര്‍ ദൂരത്തിലും, കെഎന്‍ജി റോഡ്, കെഎസ്ആര്‍ടിസി, സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി നൂറിലധികം തെരുവുവിളക്കുകളുണ്ട്. ഇവയുടെ മിക്കതിന്റെയും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. മോഷണം നടന്ന തെരുവിളക്കുകള്‍ വീണ്ടും തെളിയിക്കാനുള്ള ശ്രമം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മോഷ്ടാക്കളെ പിടിക്കുന്നതില്‍ പോലീസിനും കഴിയുന്നില്ല.
നഗരത്തില്‍ പല സ്ഥലത്തും സിസിടിവികളുണ്ട്. കൃത്യമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ മോഷ്ടാക്കളെ കണ്ടെത്താനാകും. എന്നാല്‍ അതിനും പോലീസ് ശ്രമിക്കുന്നില്ല.
സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചതോടെ കെഎസ്ഇബിയുടെ തെരുവുവിളക്കുകള്‍ നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നിലമ്പൂര്‍ നഗരം ഇരുട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: