പെരിന്തല്‍മണ്ണ: ഒരാടംപാലം-വൈലോങ്ങര ബൈപ്പാസ് സര്‍വേ തുടങ്ങി. കിറ്റ്കോയുടെ എന്‍ജീനിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടക്കുന്നത്.
ബൈപ്പാസ് നിര്‍മാണത്തിനുള്ള പ്രാഥമിക സര്‍വേ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. തുടര്‍ന്ന് കിറ്റ് കോ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ശേഷം കിഫ്ബിയുടെ അംഗീകാരം ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനാകുമെന്ന് ടി.എ.അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു.
ഒരാടംപാലം – വൈലോങ്ങര ബൈപ്പാസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 10 കോടി ബജറ്റില്‍ നീക്കി വെച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് കോടിയും നീക്കിവെച്ചിരുന്നു.
ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടല്‍.
അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം യാഥാര്ത്ഥ്യമായോടെ ഗതാഗത കുരുക്കിന് പരിഹാരമായെങ്കിലും പൂര്‍ണമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നിര്‍ദിഷ്ട ബൈപ്പാസ് കൊണ്ട് സാധിക്കും. ടി.എ.അഹമ്മദ് കബീര്‍ എംഎല്‍എയുടെ ഇടപെടല്‍മൂലമാണ് പത്ത് കോടി സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വെച്ചത്.
വൈലോങ്ങരയില്‍ നിന്നും ഓരാടംപാലം വഴി ബൈപ്പാസ് നിര്മിക്കുന്നതോട് കൂടി വളാഞ്ചേരി, കോട്ടക്കല്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് അങ്ങാടിപ്പുറം ടൗണില്‍ പ്രവേശിക്കാതെ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പോകാനാകും.
നിലവിലുള്ള മാനത്തുമംഗലം പൊന്ന്യാകുര്‍ശി ബൈപ്പാസിനോട് യോജിക്കുന്ന തരത്തിലാണ് പുതിയ ബൈപ്പാസ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്. പെരിന്തല്‍മണ്ണയുടെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ മങ്കട,പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ജനങ്ങള്‍ക്കും ദീര്‍ഘദൂരയാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: