തിരൂര്‍: മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത വ്യക്തി സത്യഗ്രഹം അനുഷ്ഠിച്ചതിന് സ്വാതന്ത്ര്യസമര സേനാനികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ സ്മരണക്ക് നിര്‍മ്മിച്ച ഫ്രീഡം ലൈറ്റിന് സമീപത്ത് ശൗചാലയം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.
തിരൂര്‍ റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തുള്ള സ്മാരക ഭൂമിയിലാണ് 6,60000 രൂപ ചെലവിട്ട് ശൗചാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലാണെന്നും നഗരസഭ ഇതിില്‍ നിന്ന് പിന്മാറണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
ശൗചാലയ നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. നിര്‍മ്മാണം തടയുമെന്നു പ്രഖ്യാപിച്ച് അവര്‍ സ്മാരകത്തിന് മുന്നില്‍ കൊടിനാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: