ന്യൂയോർക്ക്: അമേരിക്കയിൽ മുസ്ലീം വിദ്യാർത്ഥിനിയോട് ഹിജാബ് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. അമേരിക്കയിലെ മിനിസോട്ട നഗരത്തിലെ ആപ്പിൾ വാലി സ്കൂളിലാണ് സംഭവം.
സഹപാഠികൾ ഭീകരവാദി എന്ന് വിളിച്ച് ആക്ഷേപിച്ചത് കേട്ട് സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ വിദ്യാർത്ഥിനിയെ കൈവിലങ്ങ് അണിയിക്കുകയും ഹിജാബ് എടുത്ത് മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു.
വിദ്യാർത്ഥിനിയുടെ പരാതിയിൽ സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റാരോപിതനായ സെക്യൂരിറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി സ്കൂളിന്റെ പ്രിൻസിപ്പൽ അറിയിച്ചു.
















