കണ്ണൂര്‍: പളളിക്കുന്ന് പരയങ്ങാട്ട് ഗുരുകുലം സ്ഥാപക ആചാര്യനും സംസ്കൃത പണ്ഡിതനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പരയങ്ങാട്ട് കുഞ്ഞിരാമന്റെ 19ാം മത് ചരമ വാര്‍ഷികം ശ്രീ പരയങ്ങാട്ട് ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ഡോ.അജിത്ത് വിശ്വമൈത്രി, ഐറിഷ് മാസ്റ്റര്‍ ആറാംകോട്ടം എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഗുരുകുലത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ റിട്ട.ഡെപ്യൂട്ടി കലക്ടര്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. എന്‍.കെ.കൃഷ്ണന് മാസ്റ്റര്‍, പി.ജനാര്ദ്ദനന് മാസ്റ്റര്‍, പി.ടി.രമേശ്, ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. രഘുരാമന് സ്വാഗതവും സുജിത്ത് വാരം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: