പരപ്പനങ്ങാടി: യുവമോര്‍ച്ച അരിയല്ലുര് യൂനിറ്റിന്റെ ആഭിമുഖ്യത്തിലുള്ളഒരു വീട്ടില്‍ ഒരു ഔഷധച്ചെടി പദ്ധതിക്ക് തുടക്കമായി. ഓരോ വീട്ടിലും ഔഷധച്ചെടികള്‍ എത്തിച്ചുനല്‍കി. വളര്‍ച്ച പുര്ണമാകുന്നതുവരെ വീട്ടമ്മമാരെ അതിന്റെ പരിപാലന ചുമതല ഏല്‍പ്പിക്കുന്നതാണ് പരിപാടി. അരിയല്ലൂര്‍ വില്ലേജിലെ എല്ലാ ബൂത്തിലും പദ്ധതി നടപ്പിലാക്കും.
ബിജെപി ജില്ലാ സെക്രട്ടറി ദീപ പുഴക്കല്‍ വീട്ടമ്മമാര്‍ക്ക് ചെടി നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. യുവമോര്‍ച്ചാ ഭാരവാഹികളായ അര്ജുന് മേച്ചേരി, കെ.കെ. സരീഷ്, രജീഷ്, അശ്വന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: