പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ പൊട്ടിപൊളിഞ്ഞ ശുചിമുറിയില്‍ വെളളമില്ല, പരാതി പറഞ്ഞതിന് രോഗിയായ വീട്ടമ്മക്കും ഭര്‍ത്താവിനും സെക്യൂരിറ്റി ജീവനക്കാരുടെ വക അസഭ്യവര്‍ഷം. ഇന്നലെ സി റ്റി സ്‌കാന്‍ കഴിഞ്ഞ് ശുചിമുറിയിലെത്തിയ ചിറ്റാര്‍സ്വദേശിയായ വീട്ടമ്മയ്‌ക്കും ഭര്‍ത്താവിനുമാണ് ദുരനുഭവം ഉണ്ടായത്.
വെളളമില്ലാത്തതിനെപ്പറ്റി പറഞ്ഞപ്പോള്‍ വീട്ടമ്മയേയും ഭര്‍ത്താവിനേയും സെക്യൂരിറ്റി ജീവനക്കാരന്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ ഡി എം ഒയ്‌ക്ക് പരാതി നല്‍കി. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ മറ്റ് രോഗികള്‍ക്കും പരാതികളുണ്ട്.
ശബരിമല വാര്‍ഡിലെ ശുചിമുറികളില്‍ റേഷന്‍ രീതിയിലാണ് സെക്യൂരിറ്റി ജീവനക്കാര്‍ വെളളം പമ്പുചെയ്യുന്നതെന്ന്‌രോഗികളും പറയുന്നു.. ഇവിടെ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ പുറത്ത് പോയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്.
രോഗികള്‍ക്കായി എപ്പോഴും ശുചിമുറികളില്‍ വെളളം എത്തിക്കണമെന്നും ഇതിനായി ഒരു പ്ലംമ്പറെ നിയമിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ പമ്പിംഗിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരാണ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. പൊട്ടിപൊളിഞ്ഞ ശുചിമുറിക്ക് വാതില്‍ ഇല്ലെന്നും തറപൊട്ടിപൊളിഞ്ഞതിലാല്‍ വെളളം തളംകെട്ടികിടക്കുകയാണെന്നും രോഗികള്‍ പറയുന്നു.
















