Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മരം നട്ടും മഴക്കുഴി നിര്‍മ്മിച്ചും നാടെങ്ങും പരിസ്ഥിതി ദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 10:32 am IST
in Kozhikode

കോഴിക്കോട്: മരങ്ങള്‍ നട്ടും മഴക്കുഴി നിര്‍മ്മിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് ജില്ലയിലെങ്ങും ലോക പരിസ്ഥിതി ദിനാഘോഷം നടന്നു.

വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ഷേത്രസമിതികള്‍, രാഷ്‌ട്രീയപാര്‍ട്ടികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പരിസ്ഥിതി സംരക്ഷണ യജ്ഞത്തില്‍ പങ്കാളികളായി.

സംസ്ഥാനത്തെ 13,000 ത്തിലധികം വരുന്ന വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും മഴക്കുഴികളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥി പങ്കാളിത്തത്തോടെ എല്ലാ വിദ്യാലയങ്ങളിലും വീടുകളിലും ജനകീയ കൂട്ടായ്‌മയിലൂടെ മഴക്കുഴികള്‍ ഒരുക്കാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ ‘മഴക്കൊയ്‌ത്തുത്സവം’ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടത്തക്ക വിധം വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് കഴിഞ്ഞാല്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളിലേക്ക് കുട്ടികള്‍ ഇറങ്ങണം. അതൊരു സംസ്‌കാരമാകണം. പഠനത്തോടൊപ്പം ഇതര പ്രവര്‍ത്തനങ്ങളും നടത്തി മണ്ണിനെ പരിപോഷിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ മഴക്കാലത്ത് മുഴുവന്‍ ജലവും മണ്ണിലേക്ക് ഇറക്കുന്നത് ഉത്സവമായി ആചരിക്കണം എന്നാണ് മഴക്കൊയ്‌ത്തുത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കുട്ടിയും വീട്ടില്‍ ഒരു മഴക്കുഴി ഉണ്ടാക്കുന്നതിന് മുന്‍കയ്യെടുക്കുകയും ഒരു മരം വെച്ച് പിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ.എ. അച്യുതന്‍, പ്രൊഫ.ടി. ശോഭീന്ദ്രന്‍ എന്നിവരെ മന്ത്രി ആദരിച്ചു. മഴക്കുഴി നിര്‍മ്മാണം- കൈപ്പുസ്തകം പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും കോഴിക്കോട് എസ്.എസ്.എ. തയ്യാറാക്കിയ ടീച്ചര്‍ സപ്പോര്‍ട്ട് ജേണല്‍ ‘ആലോ’യുടെ പ്രകാശനം എസ്.സി.ആര്‍.ടി. ഡയറക്ടര്‍ ഡോ.ജെ. പ്രസാദും നിര്‍വഹിച്ചു.

സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി അങ്കണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പ്രകൃതിയെ സംരക്ഷിച്ചു നിലനിര്‍ത്തുന്നതില്‍ ജനങ്ങളുടെ കൂട്ടായ്‌മ അത്യന്താപേക്ഷിതമാണ്. കുടിവെള്ളത്തിനായി കാത്തിരിക്കേണ്ട ഉത്കണ്ഠ മലയാളിക്കുണ്ടായി. ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്കിറക്കാതെ എല്ലായിടത്തും ടൈല്‍സ് പാകുകയാണ് മലയാളി. ഇതിന്റെ ദുരന്തമാണ് നാം അനുഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു .മണ്ണും ജലാശയവും മാലിന്യം നീക്കി ശുദ്ധമായി വരുംതലമുറയ്‌ക്ക് കൈമാറേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

എ. പ്രദീപ് കുമാര്‍ എം എല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വി.കെ.സി മമ്മദ് കോയ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സഹകരണ സംഘം രജിസ്ട്രാര്‍ ലളിതാംബിക, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, പ്രൊഫ. ശോഭീന്ദ്രന്‍, കൗണ്‍സിലര്‍ ടി.സി ബിജുരാജ്, പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഇ. രമേശ്ബാബു, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എം. ഭാസ്‌കരന്‍, സെക്രട്ടറി എ.വി. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.