കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് സര്‍ക്കാര്‍ ഉദ്യോഗം നേടാനുപയോഗിച്ച സീല്‍ ഉണ്ടാക്കിയത് കാസര്‍കോട്ട്. ഇതേ തുടര്‍ന്ന് ഹോസ്ദുര്‍ഗ്ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കൂടുതല്‍ അന്വേഷണത്തിനായി കാസര്‍കോട്ടേക്കു മാറ്റി.
കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത് 2009ലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിയമന ഉത്തരവുകളും ഉണ്ടാക്കുകയും അവ ഹാജരാക്കി സര്‍ക്കാര്‍ ജോലി നേടിയെന്നുമാണ് കേസ്. ഈ സംഭവത്തില്‍ വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ തിരുവനന്തപുരം പേട്ടയിലെ പി.ആര്‍.രഘുവര്‍മ്മയുടെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ്ഗ് പോലീസ് 2016 നവംബറിലായിരുന്നു കേസെടുത്തത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിയമന ഉത്തരവുകളും നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ച പിഎസ്‌സിയുടെ വ്യാജ സീലുകള്‍ ഉണ്ടാക്കിയത് കാസര്‍കോട്ടാണെന്ന് കണ്ടെത്തി. തുടരന്വേഷണത്തില്‍ കൊല്ലം, പറവൂര്‍ കേന്ദ്രീകരിച്ചാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്നും തിരിച്ചറിഞ്ഞു.
ഇതോടെ അന്വേഷണം മരവിച്ചു. ഉന്നതതലത്തിലുള്ള ഇടപെടലായിരുന്നു അന്വേഷണം ശീതീകരിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് സംശയമുയര്‍ന്നിരുന്നു.
















