Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് നെയ്യാട്ടം 6ന് നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:35 pm IST
in Kannur

ഇരിട്ടി: 28 ദിവസം നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നീരെഴുന്നളത്തിന് ശേഷം അക്കരെ കൊട്ടിയൂരില്‍ നടക്കുന്ന ആദ്യ പരമ പ്രധാന ചടങ്ങായ നെയ്യാട്ടം 6ന് അര്‍ദ്ധരാത്രിയോടെ നടക്കും. ഇടവത്തിലെ ചോതി നാലില്‍ ആണ് നെയ്യാട്ടം. ഇതിനായി വിവിധ മഠങ്ങളില്‍ കഠിന വ്രതത്തില്‍ കഴിയുന്ന നെയ്യമൃത് സംഘങ്ങളില്‍ ചിലസംഘങ്ങള്‍ കൊട്ടിയൂരിലേക്കു നെയ്യമൃത് കുടങ്ങളുമായി യാത്ര ആരംഭിച്ചു. കാല്‍നടയായാണ് സംഘങ്ങള്‍ കൊട്ടിയൂരില്‍ എത്തിച്ചേരുക. ഇരിട്ടി കീഴൂര്‍ മഠത്തില്‍ നിന്നുമുള്ള 28 അംഗ നെയ്യമൃത് സംഘം നെയ്യാട്ട ദിവസമായ വ്യാഴാഴ്ച ദിവസം കൊട്ടിയൂരിലേക്കു യാത്രതിരിക്കും. ഇതിന്റെ ഭാഗമായുള്ള വിവിധ ചടങ്ങുകള്‍ ഈ മഠങ്ങളില്‍ നടന്നുവരുന്നു. ഇതില്‍ പ്രധാനമാണ് ചിനക്കല്‍ എന്ന ചടങ്ങ്. അതിരാവിലെയാണ് ഈ ചടങ്ങു നടക്കുക. ഇത് കൂടാതെ രാത്രിയില്‍ വിളക്കിനിരിക്കല്‍ എന്ന ചടങ്ങും നടക്കുന്നു.

മഠങ്ങളില്‍ ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്ന വ്രതക്കാര്‍ ഇവര്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മഠങ്ങളില്‍ വ്രതനിഷ്ഠരായി കഴിയുന്നവരുടെ കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കും.

ഉച്ചക്ക് പ്രധാന ഭക്ഷണം കഞ്ഞിയാണ്. കഞ്ഞിക്കൊപ്പം പാരമ്പര്യ രീതിയിലുള്ള കറികളും ഉണ്ടാവും. ചക്കപ്പുഴുക്ക്, പുളിങ്കറി, ചമ്മന്തി, പയര്‍ പൊങ്ങിച്ചത്, തുടങ്ങിയവയാണ് പ്രധാന കറികള്‍. വാഴത്തടയില്‍ വാഴയില വെച്ച് അതില്‍ കഞ്ഞി ഒഴിക്കും. പ്ലാവില കോട്ടിയുണ്ടാക്കുന്ന കയ്യില്‍ കൊണ്ടാണ് കഞ്ഞി കോരിക്കുടിക്കുക. വ്രതക്കാര്‍ക്ക് പുറമെ മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ ഇതേ രീതിയില്‍ തന്നെ കഞ്ഞി കഴിക്കാനുള്ള സൗകര്യവും ഉണ്ടാവും. വൈകുന്നേരം സദ്യയാണ് സാധാരണയായി ഉണ്ടാവുക. ഉള്ളി, മുരിങ്ങാക്കായ തുടങ്ങിയ പച്ചക്കറികള്‍ വ്രതമെടുക്കുന്നവര്‍ ഭക്ഷണ സാധനങ്ങളില്‍ ചേര്‍ക്കാറില്ല. വൈകുന്നേരം ദീപാരാധനയ്‌ക്കു മുന്‍പേയാണ് ഭക്ഷണം കഴിക്കുക. ഇത് കഴിഞ്ഞാല്‍ പിന്നെ രാത്രി ഭക്ഷണമില്ല.

വ്രതമെടുക്കുന്നവര്‍ തന്നെയാണ് നെയ് കൊണ്ടുപോവാനുള്ള മുരടക്ക് (ചെറിയ ഓട്ടു കുടം) കെട്ടാനായി കയര്‍ ഉണ്ടാക്കുന്നത്. എറോപ്പ കൈതയുടെ ഇലയോ , ചടച്ചില്‍ പോലുള്ള മരത്തിന്റെ തൊലിയോ ആണ് കയര്‍ ഉണ്ടാക്കാനായി ഉപയോഗിക്കുക. ഇത് തല്ലിച്ചതച്ചു ചീകിയെടുക്കുന്ന നാര് പിരിച്ചെടുത്താണ് കയര്‍ ഉണ്ടാക്കുന്നത്. ഇത് മുരുഡയെ തൂക്കി പിടിക്കാന്‍ തക്കവണ്ണം ബന്ധിക്കും. ഉരുളിയില്‍ ഉരുക്കിയെടുക്കുന്ന നെയ്യ് കുടത്തില്‍ തുണിവെച്ചു അരിച്ചാണ് ഒഴിക്കുക. നെയ്യ് നിറച്ചശേഷം കവുങ്ങിന്‍ പാളയുപയോഗിച്ചു വായ്‌പൊതി കെട്ടും. നെയ് കുടം തലയിലേറ്റി കാല്‍ നടയായാണ് സംഘം കൊട്ടിയൂരില്‍ എത്തുക. ഇവര്‍ എത്തുന്നതോടെ വൈകുന്നേരം കുറ്റിയാടി ജാതിയൂര്‍ ഇല്ലത്ത് നിന്നും തീയും, വയനാട്ടിലെ മുതിരെരിയില്‍ നിന്നും വാളും എഴുന്നള്ളിച്ച് ഇവിടെ എത്തും. ഇതിനിടയില്‍ സ്വയംഭൂവില്‍ കഴിഞ്ഞ ഉത്സവത്തിന്റെ അവസാന നാളില്‍ സ്വയംഭൂ മൂടിയ അഷ്ടബന്ധം നീക്കല്‍ അഥവാ നാളം തുറക്കല്‍ ചടങ്ങ് നടക്കും. അര്‍ദ്ധരാത്രി യോടെ ആണ് നെയ്യാട്ടം നടക്കുക. സ്ഥാനികന്‍ വില്ലിപ്പാലന്‍ കുറുപ്പ് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. അതിനു ശേഷമാണ് മറ്റു മഠങ്ങളില്‍ നിന്നും കൊണ്ടുവന്ന നെയ്യ് അഭിഷേകം ചെയ്യുക. ബുധനാഴ്ച മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നും സന്ധ്യക്ക് ശേഷം നടക്കുന്ന ഭണ്ടാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തില്‍ എത്തിയ ശേഷം മാത്രമാണ് സ്ത്രീ കള്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.