ആലപ്പുഴ: ബലി നല്‍കാന്‍ പശുവിനെ അറക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് കേരള മുസ്‌ളീം ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ. പൂക്കൂഞ്ഞ്. പശുവിനെ സര്‍വേശ്വരന്‍ സൃഷ്ടിച്ചതാണ്. അതിനെ ബലി നല്‍കാന്‍ പാടില്ല.
ആരെങ്കിലും ബലി നല്‍കാന്‍ തയ്യാറായാല്‍ എതിര്‍ക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പശുവിനെ മാതാവായി ആരാധിക്കാന്‍ ഇതര മതസ്ഥര്‍ക്ക് അവകാശമുണ്ട്.
കശാപ്പു നിരോധന നിയമത്തിലൂടെ മുസ്‌ളീം സമൂഹത്തിന്റെ മതവികാരത്തെ കേന്ദ്രസര്‍ക്കാര്‍ വൃണപ്പെടുത്തിയെന്നും കലാപം സൃഷ്ടിച്ച് മുസ്‌ളീങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ഗൂഢശ്രമമുള്ളതായി സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
















