പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് റിപ്പോര്‍ട്ട്. കൊലപാതകമാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് പറയാന്‍ വേണ്ടത്ര തെളിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് എസ്‌പി നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13ന്, 13 വയസ്സുള്ള പെണ്‍കുട്ടിയെയും മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയെയും സമാനസാഹചര്യത്തില്‍ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിത്. പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കല്ലങ്കാട്ട് മധു, ഷിബു എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
















