മലപ്പുറം: മറ്റൊരു പരിസ്ഥിതിദിനം കൂടി വന്നെത്തി. വൃക്ഷത്തൈകള്‍ നട്ട് എല്ലാവരും പതിവുപോലെ ആഘോഷിക്കും. ഇന്ന് നടന്നുന്ന തൈകള്‍ സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. അടുത്ത പരിസ്ഥിതിദിനത്തില്‍ വീണ്ടും തൈ നടും. അങ്ങനെ വൃക്ഷത്തൈകള്‍ നടാന്‍ വേണ്ടി മാത്രമായൊരു ദിനമായി ജൂണ്‍ അഞ്ച് മാറിയിരിക്കുന്നു. പരിസ്ഥിതിദിനത്തിന്റെ ലക്ഷ്യമെന്താണെന്ന് പോലും പലര്‍ക്കും അറിയില്ല.
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്ബണുകള് എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചക്ക് കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാര്സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാര്‍ബണ്‍ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
മനുഷ്യന്റെ ചൂഷണം അതിന്റെ രൗദ്രഭാവത്തിലെത്തിയിരിക്കുന്നു. വനങ്ങള്‍ വെട്ടിത്തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നു, പാടവും പുഴയും വ്യാപകമായി നികത്തുന്നു. കൃഷി തന്നെ അപ്രത്യക്ഷമാകുന്നു. ഭൂമിക്കടിയിലേക്ക് മണല്‍, പാറ ഖനന മാഫിയകളുടെ കൈകള്‍ നീളുന്നു.
മറ്റൊരു വലിയ പ്രശ്നം മാലിന്യമാണ്. മാലിന്യം ഇല്ലാതാക്കാന്‍ അത് കൃത്യമായ രീതിയില്‍ സംസ്കരിക്കാന്‍ മനുഷ്യന് കാണിക്കുന്ന മടി അവനെ മാരകരോഗങ്ങളിലേക്ക് എത്തിക്കുന്നു. പ്രകൃതിയ പരിപാവനമായി സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ഇനിയും മനുഷ്യന് മനസിലാക്കുന്നില്ല.
പരിസ്ഥിതി ദിനങ്ങള്‍ക്കൊന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: