പള്ളിക്കുന്ന്:വടാന്തോളില് കുഴഞ്ഞ് വീണ് ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥി മരിച്ചു. വടാന്തോള്‍ കോരേത്ത് വര്‍ഗ്ഗീസ് മകന് ഗ്ലാഡ്വിന് (13) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഗ്ലാഡ്വിന്റെ ഹാര്‍ട്ട്, ലിവര്‍, പാന്‍ക്രിയാസ്, ലംങ്സ്, കിഡ്നി, കണ്ണ് എന്നീ അവയവങ്ങള്‍ ദാനം ചെയ്തു.സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3ന് വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍. മാതാവ്:ബിന്നി,സഹോദരന്:ഗോഡ്വി
















