ന്യൂദല്‍ഹി: പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റോഡുകള്‍ ഇലക്ട്രിക്ക് കാറുകളിലേക്ക് മാറും. ഇതിനായുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയാറാക്കി. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചേക്കും.
ഘനവ്യവസായ വകുപ്പും നീതി ആയോഗും ചേര്‍ന്ന് ഇലക്ട്രിക് കാറുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനുള്ള നയത്തിന് രൂപം നല്കി വരുകയാണെന്ന് ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
ചെലവ് കുറയുമെന്നുണ്ടെങ്കില് ആളുകള്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. 2030 ഓടെ ഡീസല്‍, പെട്രോള്‍ കാറുകളൊന്നും രാജ്യത്ത് വില്‍ക്കില്ല എന്നതാണ് ഉദ്ദേശിക്കുന്നതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
പെട്രോള്‍-ഡീസല്‍ കാറുകളില്‍ നിന്ന് ഇളക്ട്രിക് കാറുകളിലേക്ക് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മാറുന്നതിന് വൈദ്യുതി വ്യവസായത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വന്‍തോതില്‍ ഇലക്ട്രിക് കാറുകളാണ് നിരത്തിലിറങ്ങുക. ഇതിനായി നികുതിനിരക്കുകളിലൊക്കെ ഇളവും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: