മലപ്പുറം: ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ നിരന്തരം ആക്രമണം വര്‍ധിച്ചുവരുന്ന സഹാചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്ത തെന്നല മൂച്ചിത്തറ അയ്യപ്പന്‍കാവ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ആരാധാനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഗൗരവമായി കാണാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണം. വിശ്വാസികളുടെ ആശങ്കയകറ്റുന്ന രീതിയിലുള്ള അന്വേഷണങ്ങളുണ്ടാകണം.
പോലീസ് അന്വേഷണം പ്രഹസനമായി മാറുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















