പരപ്പനങ്ങാടി: പരപ്പനങ്ങാടി അണ്ടര്‍ ബ്രിഡ്ജിനും ചിറമംഗലം റയില്‍വേ ഗേറ്റിനമിടയില് റെയില്‍പ്പാളം പൊട്ടിയകന്നു.
യുവാക്കളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി. രണ്ടാംറെയില്പ്പാതയിലാണ് പാളം പൊട്ടിയകന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ഇതുവഴി നടന്നു വന്നിരുന്ന നാട്ടുകാരായ എം.പി.പ്രവീണ്‍, പി.ഷിജില്‍, ടി.നിഖില്‍ എന്നിവരാണ് ആദ്യം സംഭവം കണ്ടത്. ഉടന്‍ ചിറമംഗലം ലെവല്‍ ക്രോസ് കീപ്പറെ വിവരമറിയിച്ചു.
വൈകിട്ട് മംഗലാപുരം-ചെന്നൈ മെയില്‍ കടന്നുപോയ ശേഷമാണ് പാളത്തില്‍ വിള്ളല്‍ കണ്ടതെന്ന് ഇവര്‍ പറഞ്ഞു. റെയില്‍പ്പാളങ്ങള്‍ തമ്മിലുള്ള ജോയിന്റ് ഈയിടെ നട്ടും ബോള്‍ട്ടും മാറ്റിവെല്ഡ് ചെയ്തിരുന്നു.
ഇതിനു ശേഷമാണ് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം പാളങ്ങള്‍ പൊട്ടുന്നത് പതിവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: