തിരൂര്‍: ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ തിരൂരില്‍ എത്തിയാല്‍ മൂക്കുപൊത്താതെ നടക്കാനാലില്ല. മാലിന്യം ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കാലവര്‍ഷം വന്നിറങ്ങിയതോടെ നഗരം പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നു. ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനിലേക്കടക്കം എത്തുന്ന ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെ വന്നുപോകുന്നത്. എവിടെ തിരിഞ്ഞാലും മാലിന്യം കൂമ്പരങ്ങളാണ്.
മാലിന്യം നീക്കുന്നതില്‍ നഗരസഭ കാണിക്കുന്ന അലംഭാവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഓട നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് ഒഴുകുകയാണ്. പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് പരിസരം എന്നിവിടങ്ങളില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നു. രൂക്ഷമായ ദുര്‍ഗന്ധം മൂലം കച്ചവടക്കാരും വഴിയാത്രക്കാരും ബുദ്ധിമുട്ടിലാണ്. പല പ്രാവശ്യം നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ജനങ്ങള്‍ക്കുണ്ട്.
മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ സമര പരിപാടികള്‍ നടത്തിയെങ്കിലും ഇതുവരെ നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല.
മഴക്കാല രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്കും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നഗരസഭയുടെ അനാസ്ഥക്കെതിരെ യുഡിഎഫ് എട്ടിന് തിരൂരില്‍ ഹര്‍ത്താല്‍ ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: