തിരുവനന്തപുരം: ലോ അക്കാദമിയില്‍ പുതുതായി നിര്‍മ്മാണം ആരംഭിക്കുന്ന ആഡിറ്റോറിയം വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയ ഭൂമിയാണ്. അതില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കാനം ജന്മഭൂമിയോട് പറഞ്ഞു.
















