ആലപ്പുഴ: ഒന്നേകാല്‍ കോടി രുപ ചെലവില്‍ ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച കാനയും ഫുട്പാത്തും പൊളിച്ചത് വിവാദമാകുന്നു. സിവില്‍സ്റ്റേഷന്‍ വാര്‍ഡില്‍ സക്കറിയ ബസ്സാറില്‍ നിന്ന് പടിഞ്ഞാട്ടുള്ള ടൈല്‍ പാകിയ ഫുട്പാത്താണ് പൊളിക്കുന്നത.്
മാലിന്യമടിഞ്ഞ് ദുര്‍ഗന്ധം വമിച്ചതാണ് ഫുട്പാത്ത് പൊളിക്കാന്‍ കാരണം. മാലിന്യം കോരി കളയാനുള്ള സൗകര്യമില്ലാതെയാണ് കാനക്ക് മുകളില്‍ ഫുട്പാത്ത് നിര്‍മിച്ചതെന്ന് ആക്ഷേപമുണ്ട്. കാശാപ്പുശാലകളില്‍ നിന്നുള്ള മാലിന്യവും,മറ്റു മാലിന്യങ്ങളും നിറഞ്ഞാണ് കാന തടസ്സപ്പെട്ടതെന്ന് കണ്ടെത്തി. സമിപത്തുള്ള കടക്കാര്‍ ഫുട്പാത്ത് കൈയേറിയിരിക്കുകയാണ്. ഇതിനാല്‍ കാല്‍നടക്കാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
കോഴിക്കടകളില്‍ നിന്നുള്ള മാലിന്യവും മറ്റ് അറവ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കാനയിലാണെന്ന് നേരത്തേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഞായറാഴ്ചകളിലാണ് ഏറ്റവും കൂടുതല്‍ മാംസ മാലിന്യം നിക്ഷേപം. സമീപത്തെ തോടിന്റെ ഇരുകരയിലും മാലിന്യം നിക്ഷേപിച്ച ശേഷം കടപ്പുറത്ത് നിന്ന് മണ്ണെടുത്തിട്ട് മൂടുകയാണ് പതിവ്.
സിവില്‍സ്റ്റേഷന്‍, പോലീസ് ആസ്ഥാനം, മെഡിക്കല്‍ ഓഫീസിന്റെ മൂക്കിന് താഴെയാണ് മാലന്യനിക്ഷേപം. അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
















