കോഴിക്കോട്: പട്ടിക വിഭാഗങ്ങളെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്ക് തള്ളിവിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേരളത്തില്‍ഇന്നുവരെയില്ലാത്ത ചേരിവല്‍ക്കരണത്തിന് കാരണമാകുമെന്ന് കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു. വിപ്ലവകരമെന്ന് വിശേഷിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കി ഭൂമിയില്ലാത്ത മുഴുവന്‍ പട്ടിക വിഭാഗക്കാര്‍ക്കും താമസിക്കാനും കൃഷി ചെയ്യാനും ആവശ്യമായ ഭൂമി ഉപാധികളില്ലാതെ നല്‍കണം. എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കണമെന്നും, പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ലാപ്‌സാക്കുന്നതും വകമാറ്റി ഉപയോഗിക്കുന്നതും തടയാന്‍ ശിക്ഷാവിധികളോടെയുള്ള നിയമ നിര്‍മ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികളായി വെണ്ണിക്കുളം മാധവന്‍(രക്ഷാധികാരി), എം.വി. ജയപ്രകാശ് (പ്രസിഡന്റ്), എ.കെ. അയ്യപ്പന്‍കുട്ടി, പി. കറുപ്പയ്യ (വൈസ് പ്രസിഡന്റുമാര്‍), ഐ. ബാബു കുന്നത്തൂര്‍ (ജനറല്‍ സെക്രട്ടറി), വി.ആര്‍. രാമന്‍, സതീഷ് പാറന്നൂര്‍, ബി. അജിത്കുമാര്‍, എം.കെ. വേണുഗോപാല്‍ (സെക്രട്ടറിമാര്‍), എം.കെ. ശിവന്‍കുട്ടി (രജിസ്ട്രാര്‍), പി.ആര്‍. ബാലന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ടി.കെ. ചാരു (ഖജാന്‍ജി), എന്നിവരെ തെരഞ്ഞെടുത്തു.
















