പഴയങ്ങാടി: ഫര്‍ണിച്ചര്‍ഷോപ്പ് ഉടമക്കെതിരെ നഷ്ട പരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതിവിധി. മത്സ്യ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടീല്‍ ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമക്കെതിരെയാണ് കണ്ണൂര്‍ജില്ല ഉപഭോക്തൃ കോടതിയുടെ വിധി. 2013 ഒക്‌ടോബര്‍ 6 നാണ് എരിപുരത്തെ എ.വി.മധുസൂധനന്‍ നായര്‍ ഫര്‍ണിച്ചര്‍ കടയില്‍ നിന്ന് 7300 രൂപ വരുന്ന ഫര്‍ണിച്ചര്‍ സാധാനങ്ങള്‍ വാങ്ങിയത്.
ഉന്നത ഗുണനിലാവാരമുളള സാധാനങ്ങള്‍ എന്ന് പറഞ്ഞാണ് കടയില്‍നിന്ന് സാധനങ്ങള്‍ എടുത്തത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വാങ്ങിച്ച ഉല്‍പന്നങ്ങള്‍ക്ക് കേട്പാട് സംഭവിച്ചതിനെ തുടര്‍ന്ന് ഉടമസ്ഥനോട് നേരിട്ട് പരാതിപ്പെട്ടെങ്കിലും നന്നാക്കി നല്‍കുവാനോ സാധനങ്ങള്‍ പകരം നല്‍കുവാനോ കട ഉടമസ്ഥന്‍ തയ്യാറായില്ല. തുടര്‍ന്ന് ജില്ല ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സാധനം വാങ്ങിയ തീയതി മുതല്‍ 7300 രൂപ 12 ശതമാനം പലിശ സഹിതം ഉപഭോക്താവിന് നല്‍കുവാനും, കൂടാതെ 3000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിയുണ്ടായിരിക്കുന്നത്. അഡ്വ. റോയ്‌പോള്‍, അഡ്വ .സോനജയരാമന്‍, അഡ്വ. ബാബു സെബാസ്റ്റ്യന്‍ എന്നിവരാണ് പരാതിക്കാരന് വേണ്ടി ഹാജരായത്.
















