Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉണ്ണിയപ്പം വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ക്ഷേത്രക്കുളത്തില്‍ നില്‍പ്പുസമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 01:40 pm IST
in Kollam

കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം വിതരണം തടസപ്പെട്ടിട്ട് എട്ടാംദിനമായതോടെ സമരത്തിന്റെ രൂപവും ഭാവവും മാറി തുടങ്ങി. ഇന്നലെ ഉച്ചക്ക് ഒന്നിനോടെ വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി മഹാഗണപതിയെ വണങ്ങി മോക്കോണ്‍ മുരുകന്‍ ക്ഷേത്രകുളത്തില്‍ നില്‍പ്പുസമരം ആരംഭിച്ചതോടെ സമരത്തിന്റെ രൂപം മാറിയത്.

വെള്ളം നിറഞ്ഞുകിടക്കുന്ന കുളത്തിനു നടുവില്‍ പ്രാര്‍ത്ഥനയോടെ നിന്നായിരുന്നു സമരം. മുരുകന് പിന്തുണയുമായി ഭക്തജനങ്ങളും, ക്ഷേത്രസംരക്ഷണസമിതിയും എത്തിയതോടെ ക്ഷേത്രചിറക്ക് ചുറ്റും ജനസാഗരമായി. സംഭവം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും എത്തി മുരുകനെ കരയ്‌ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ ഉറപ്പ് ലഭിക്കാതെ കരയ്‌ക്ക് കയറില്ലെന്ന നിലപാടിലായി മുരുകന്‍. ഒന്നര മണിക്കുറിനുശേഷവും ഒത്തുതീര്‍പ്പ് ധാരണകള്‍ നടക്കാതായതോടെ ഉപദേശകസമിതിഅംഗം കൂടിയായ അഡ്വ.വിവേക് ഉജ്വല്‍ഭാരതി, ബിജെപി നഗരസഭാസമിതി പ്രസിഡന്റ് അനീഷ്, ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകന്‍ രാജന്‍ പുലരി എന്നിവരും പിന്തുണയുമായി കുളത്തിലിറങ്ങി. പോലീസ് പലവട്ടം സമരക്കാരെ കരക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ തയ്യാറായില്ല. ഇതോടെ കൂടുതല്‍ പേര്‍ കുളത്തിലേക്ക് ഇറങ്ങി നില്‍പ്പുതുടര്‍ന്നു.

വിവിധ ഹൈന്ദവ സംഘടനാനേതാക്കളായ അവണൂര്‍ രമേശ്, രജ്ഞിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടുതല്‍ പേര്‍ കുളത്തിലേക്ക് ഇറങ്ങിയത്.

വിലവര്‍ധനയില്‍ പ്രതിഷേധിച്ചുള്ള സമരം എട്ടുദിവസം പിന്നിടുകയാണ്. ക്ഷേത്രത്തിലെ ഉണ്ണിയപ്പവിതരണം പൂര്‍ണമായും മുടങ്ങിയിട്ടും വിലവര്‍ധന പിന്‍വലിക്കില്ലെന്നാണ് ദേവസ്വംബോര്‍ഡിന്റെ നിലപാട്. എന്നാല്‍ വിലവര്‍ധന പിന്‍വലിക്കാതെ ഒത്തുതീര്‍പ്പില്ലെന്നു സമരത്തിനു നേതൃത്വം നല്‍കുന്ന ക്ഷേത്രസംരക്ഷണസമിതിയും വ്യക്തമാക്കുന്നു. ഉണ്ണിയപ്പത്തിന്റെ വിലവര്‍ധന മാത്രമല്ല തങ്ങളുടെ ആവശ്യമെന്നും ക്ഷേത്രത്തിന്റെ വികസന പദ്ധതികളുള്‍പ്പടെ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ശനിയാഴ്ച ഒത്തുതീര്‍പ്പായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിനാണ് അരങ്ങൊരുങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.